Fables and Folktales

പണ്ടു പണ്ടൊരിടത്ത് ഒരു ഗ്രാമത്തിൽ സത്യസന്ധനും ബുദ്ധിമാനുമായ ഒരാൾ ജീവിച്ചിരുന്നു. അയാളുടെ പേര്  സത്യാനന്ദ് എന്നായിരുന്നു. ഒരിക്കലും കള്ളം പറയാത്ത അയാളുടെ സ്വഭാവം പ്രശസ്തമായിരുന്നു. അതുകൊണ്ടു തന്നെ ആ ഗ്രാമത്തിലെ ആൾക്കാർ സത്യാനന്ദിനെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ആ രാജ്യത്തിലെ രാജാവും ഗ്രാമവാസികളിൽ നിന്നും സത്യാനന്ദിനെ ക്കുറിച്ച്  അറിയുവാൻ ഇടയായി. ഒരിക്കൽ പോലും കള്ളം പറയാത്ത സത്യാനന്ദിനെ നേരിട്ട് കാണാൻ തന്നെ രാജാവ് തീരുമാനിച്ചു. അദ്ദേഹം സത്യാനന്ദിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. രാജാവ് തന്നെ കാണണം എന്നറിയിച്ചതും അയാൾ ഉടൻ തന്നെ കൊട്ടാരത്തിലെത്തിലേക്ക് പുറപ്പെട്ടു. സത്യാനന്ദിനെ കണ്ടതും രാജാവ് ചോദിച്ചു