Fables and Folktales

പണ്ടു പണ്ടൊരു ഗ്രാമത്തിൽ ഒരു വലിയ തടാകം ഉണ്ടായിരുന്നു. ഈ തടാകത്തിൽ ധാരാളം മീനുകൾ വസിച്ചിരുന്നു. അതിൽ മൂന്ന് മീനുകൾ അടുത്ത സുഹൃത്തുക്കളായിരുന്നു. അവർ ഒരുമിച്ചു സന്തോഷത്തോടെ നീന്തി കളിച്ചു അവിടെ കഴിഞ്ഞു. എന്നാൽ സുഹൃത്തുക്കളായിരുന്നെങ്കിലും ഇവർ മൂന്നു പേരും വ്യത്യസ്ത സ്വഭാവക്കാരായിരുന്നു. അതിൽ ഒരു മീൻ വളരെ ബുദ്ധിമാനായിരുന്നു. മാത്രമല്ല അവൻ എപ്പോഴും ചിന്തിച്ചു മാത്രമായിരുന്നു പ്രവൃത്തിച്ചിരുന്നത്. രണ്ടാമത്തെ മീനാകട്ടെ നല്ല തന്ത്രശാലിയായിരുന്നു. അവന് ഏതു അപകട സാഹചര്യവും തന്ത്രപൂർവം നേരിടാനുള്ള കഴിവ് ഉണ്ടായിരുന്നു. ഇത് അവനെ അപകടങ്ങളിൽ നിന്നെല്ലാം രക്ഷിച്ചു. എന്നാൽ മൂന്നാമനാകട്ടെ ഈ രണ്ടു മീനുകളിൽ നിന്നും തികച്ചും വ്യത്യസ്തനും അലസനുമായിരുന്നു. അവൻ എപ്പോഴും വിധിയിൽ മാത്രം വിശ്വസിച്ചു. അതുകൊണ്ടു തന്നെ സ്വന്തമായി ചിന്തിക്കുവാനോ പ്രവൃത്തിക്കാനോ തയ്യാറായില്ല. എല്ലാം വിധിപോലെ നടക്കും. എന്നു വിശ്വസിച്ചായിരുന്നു അവൻ ജീവിതം നയിച്ചത്. ഇത്തരത്തിൽ മൂന്നു മീനുകളും വ്യത്യസ്ത സ്വഭാവക്കാരായിരുന്നെങ്കിലും അവർ പരസ്പരം സ്നേഹിച്ചു ആ തടാകത്തിൽ കഴിഞ്ഞു