Fables and Folktales

പണ്ടു പണ്ടൊരു കാട്ടിൽ ഒരു കുറുനരി ജീവിച്ചിരുന്നു. ആ കുറുനരിക്ക് എല്ലാത്തിനോടും ഭയമായിരുന്നു. ഒരു ദിവസം അവൻ ആഹാരം അന്വേഷിച്ചു ആ കാടു മുഴുവൻ അലഞ്ഞു. എന്നാൽ ഭീരുവായ കുറുനരിക്ക് അന്ന് ഒന്നും തന്നെ കിട്ടിയില്ല. അവനു വിശപ്പ് സഹിക്കാനും പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ അവൻ ആഹാരം അന്വേഷിച്ചു കാടിന് പുറത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. കാടിന് പുറത്തിറങ്ങിയ കുറുനരി എത്തി ചേർന്നതാകട്ടെ ഒരു യുദ്ധഭൂമിയിൽ ആയിരുന്നു. അവൻ ചുറ്റും നോക്കി അവിടെയെങ്ങും ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ ആളൊഴിഞ്ഞ കൂടാരങ്ങൾ കണ്ടപ്പോൾ ഈ അടുത്തു തന്നെ അവിടെ യുദ്ധം നടന്നതായി അവനു മനസിലായി. അപ്പോൾ കുറുനരി പറഞ്ഞു&nbsp;</p>